Ticker

6/recent/ticker-posts

ധൂം 3 കാണാന്‍ പോയാല്‍ ഇനി തറവാട് പണയത്തില്‍ വെക്കേണ്ടി വരും !

ധൂം 3 കാണുവാന്‍ ടിക്കറ്റ് എടുക്കാന്‍ വേണ്ടി ക്യൂ നിന്നവരുടെ സ്ഥിതി മുകളില്‍ കാണിച്ച ഉദയ് ചോപ്രയുടെ അവസ്ഥയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നമ്മോടു പറയുന്നത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് ചാര്‍ജ് കേട്ടാണ് പലരും അന്തം വിട്ടിരിക്കുന്നത്. ഐമാക്സ് സ്ക്രീനില്‍ ഈ പടം മോര്‍ണിംഗ് ഷോയ്ക്ക് പോയി കാണുവാന് 400 മുതല്‍ 600 വരെയാണ് ചാര്‍ജ്ജെങ്കില്‍ രാത്രി സമയങ്ങളിലെ ഷോകള്‍ക്ക് ഈ തിയേറ്ററുകള്‍ പിഴിയുന്നത് 700 മുതല്‍ 900 വരെയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആണ് നിങ്ങള്‍ മുകളിലെ ഉദയ് ചോപ്രയാവുക.
അതായത് ഒരു അഞ്ചംഗ കുടുംബം ധൂം 3 കാണാന്‍ പോയാല്‍ ഒരു കോഫിയോ ഐസ് ക്രീമോ ഇല്ലാതെ തന്നെ രൂപ 4,500 ആകും പൊട്ടുക. ഒരു മിഡില്‍ ക്ലാസ്സ്‌ കുടുംബത്തിനു ഈ ചെലവ് താങ്ങാനാവില്ല എന്ന് ചുരുക്കം. ഇങ്ങനെയൊക്കെ ആണെങ്കിലും ഐമാക്സ് വെബ്സൈറ്റിലെ വിവരമനുസരിച്ച് ടിക്കറ്റ് വായു വേഗത്തിലാണ് വിറ്റ് പോകുന്നത്.
ഐമാക്സില്‍ ഇതാണ് സ്ഥിതിയെങ്കിലും മറ്റു തിയെറ്റരുകളില്‍ അല്‍പ്പം ഭേദമാണ് ചെലവ് എന്നാണ് റിപ്പോര്‍ട്ട്‌. മള്‍ട്ടിപ്ലക്സുകളില്‍ 300 മുതല്‍ 400 വരെ രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. സാധാരണ മറ്റു തിയെറ്ററുകളില്‍ 200 മുതല്‍ 250 വരെയാണ് ചാര്‍ജ്ജ്.
മിക്ക തിയേറ്ററുകളും ധൂം 3 ആണെന്ന പേരില്‍ ജനങ്ങളില്‍ നിന്നും കാശ് പിഴിയാന്‍ ഒരുങ്ങി നില്‍പ്പാണെന്നാണ് കേവലം 70 മുതല്‍ 90 രൂപ വരെ മാത്രം ടിക്കറ്റ് ചാര്‍ജ്ജ് വാങ്ങുന്ന ബാന്ദ്രയിലെ ഗാലക്സി സിനേമാസിന്റെ മനോജ്‌ ദേശായി പറയുന്നത്.

Post a Comment

0 Comments